കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കാസറഗോഡ് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. വീട്ടിലേക്ക് തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരഞ്ഞു ചെന്നപ്പോഴാന്ന് മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കക്കാട്ട് കീലത്ത് തറവാട് കാരണവര്‍ പി കുഞ്ഞിരാമന്‍ മണിയാണിയുടെയും പരേതയായ ബി.മുത്താണിയുടെയും മകനാണ്. ഭാര്യ: പരേതയായ പി ഗിരിജ. മക്കള്‍: ഗിരീഷ് (ഓട്ടോഡ്രൈവര്‍), രതീഷ് (ഗള്‍ഫ്). മറ്റൊരു മകനായ സുധീഷിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതാവുകയായിരുന്നു. മരുമക്കള്‍: അജിത, റീന. സഹോദരങ്ങള്‍: കീലത്ത് ദാമു, ശാരദ (റിട്ട. അങ്കണവാടി ടീച്ചര്‍), തങ്കമണി (അങ്കണവാടി ഹെല്‍പ്പര്‍, ബങ്കളം കൂട്ടപ്പുന്ന).