കിരീടത്തിനരികെ കാലിടറി സിന്ധു; മലേഷ്യ മാസ്റ്റേഴ്സ് ഫൈനലില്‍ തോൽവി, കിരീടം ചൈനയുടെ വാംഗ്ഷിക്ക്

ക്വലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് പി.വി. സിന്ധുവിന് തോൽവി. കലാശപ്പോരാട്ടത്തില്‍ ലോക ഏഴാം നമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമായ ചൈനയുടെ വാംഗ് ഷിയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോർ: 21-16, 5-21, 16-21.
ആദ്യ സെറ്റ് നേടി ഗംഭീരമായി പോരാട്ടം തുടങ്ങിയ സിന്ധു രണ്ടും മൂന്നും സെറ്റുകൾ കൈവിടുകയായിരുന്നു. സെമിയില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാറംറുംഗ് ഫാനിനെ കീഴടക്കിയാണ് അഞ്ചാം സീഡായ സിന്ധു ഫൈനലിലെത്തിയത്.