ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി. ആയുഷ് സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറിയായിരുന്നു രാജൻ.
ആരോഗ്യ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷാണ് പുതിയ വ്യവസായ സെക്രട്ടറി. ഒപ്പം റവന്യൂവിലെ വഖഫ് കാര്യ ചുമതലയും ഹനീഷിനുണ്ട്. തൊഴിൽ സെക്രട്ടറിയായ കെ. വാസുകിക്ക് നോർക്ക വകുപ്പിന്‍റെ ചുമതല കൂടി നൽകി.