നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനി പാർലറിൽ നിന്ന് 15 കിലോ നെയ് മോഷണം പോയി. കെംഗേരിക്ക് സമീപം കൊമ്മഘട്ടയിലെ നന്ദിനി പാർലറിൽ നിന്ന് പേഡ വാങ്ങാനെന്ന വ്യാജേന എത്തിയ ആൾ ആണ് നെയ്യ് മോഷ്ടിച്ചത്.
വീട്ടിൽ ചടങ്ങ് നടക്കുന്നുണ്ടെന്നും ഇതിനായി 15 കിലോ നെയ് ആവശ്യമാണെന്നും ഉപഭോക്താവ് കടക്കാരനോട് പറഞ്ഞു. നെയ് പാക്ക് ചെയ്ത ശേഷം 10 പാക്കറ്റ് പേഡ ആവശ്യമാണെന്നും ഇയാൾ പറഞ്ഞു. കടക്കാരൻ പേഡ എടുക്കാൻ അകത്തേക്ക് പോയ സമയം നോക്കി നെയ്യുമായി ഇയാൾ കടന്നുകളയുകയായിരുന്നു. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടമ കെംഗേരി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.