കാവേരി നദീജല തർക്കം; സുപ്രീം കോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി തമിഴ്നാട്

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് നദീജലം വിട്ടു നൽകാൻ കർണാടക തയ്യാറാകാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്. കാവേരി വാട്ടർ മാനേജ്‌മന്റ് ബോർഡ് വെള്ളം വിട്ടു നൽകാൻ ശുപാർശ ചെയ്തിട്ടും കർണാടക സർക്കാർ അത് നിരസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കർണാടക സർക്കാർ കേന്ദ്ര നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും സുപ്രീംകോടതിക്ക് മാത്രമേ വിഷയത്തിൽ ഇടപെടാൻ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേനൽ കടുത്തതോടെ രൂക്ഷമായ ജലക്ഷാമം നേരിടുന്ന തമിഴ്‌നാടിന് മെയ് മാസത്തേക്ക് 2.5 ടിഎംസി വെള്ളം വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി(സിഡബ്ല്യുആർസി) ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ദുരൈ മുരുകന്റെ പ്രസ്താവന.
2023 നവംബർ 1 മുതൽ 15 ദിവസത്തേക്ക് പ്രതിദിനം 2,600 ക്യുസെക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുനൽകാൻ സിഡബ്ല്യുആർസി കർണാടകയോട് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, കാവേരി നദീതടത്തിൽ ആവശ്യത്തിനുള്ള ജലമില്ലാത്തതിനാൽ കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കാനാവില്ലെന്നും കർണാടക സർക്കാർ പറഞ്ഞിരുന്നു.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.