മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി: മാഹിയിലെ പുതിയ എൻ.എച്ച് ബൈപാസ് സിഗ്നലിൽ വർധിച്ചുവരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ വാഹനനിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. മാഹി ഗവർണ്മെന്റ് ഹൗസിൽ മാഹി ഗവ. ഹൗസിൽ മാഹി എം.എൽഎ രമേശ് പറമ്പത്തിന്റെ സാന്നിധ്യത്തിൽ റീജിയണൽ അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ നാലു മാസത്തേക്ക് വാഹന ഗതാഗതത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ശനിയാഴ്ച (1.06.2024) മുതൽ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽ നിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
സ്കൂൾ വാഹനങ്ങൾ, വിദ്യാർത്ഥികളുമായി പോകുന്ന മറ്റ് വാഹനങ്ങൾ ബൈപാസ്സ് ഹൈവേയിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഈ വാഹനങ്ങൾ സർവീസ് റോഡുകളിൽ കൂടി മറ്റ് റോഡുകളിൽ പോകേണ്ടതാണെന്നും റീജണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.