ട്രെയിന്‍ ഇടിച്ച് 46 ആടുകൾ ചത്തു

ബെംഗളൂരു : ബെംഗളൂരു-തുമകൂരു റൂട്ടിലെ ദൊബ്ബേസ്‌പേട്ട റെയിൽവേ സ്റ്റേഷനുസമീപം റെയിൽപ്പാളത്തിൽ നില്‍ക്കുകയായിരുന്ന ആട്ടിൻകൂട്ടത്തിനിടയിലേക്ക് എക്സ്‌പ്രസ് ട്രെയിന്‍ പാഞ്ഞു കയറി 46 ആടുകൾ ചത്തു. ചൊവ്വാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് തുംകുരുവിലേക്ക് പോവുകയായിരുന്ന എക്‌സ്‌പ്രസ് ട്രെയിന്‍ ആണ് ആട്ടിൻകൂട്ടത്തിനുമുകളിലൂടെ കടന്നു പോയത്.
ആടുകളെ കണ്ടതും ട്രെയിനിന്റെ ലോക്കോ പൈലറ്റിന് വേഗം കുറച്ച് അപടകമൊഴിവാക്കാനായില്ല. നിദ്‌വന്ദ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ആടുകളെ മേയ്ക്കുകയായിരുന്നയാൾ സമീപത്തെ ചായക്കടയിൽ ചായകുടിക്കാൻ പോയപ്പോഴാണ് ആടുകൾ റെയിൽപ്പാളത്തിൽ കയറിയത്.