കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: അർസികെരെയ്ക്കും ബാനാവറിനും ഇടയിലുള്ള ലെവൽ ക്രോസ് ഗേറ്റ് ഒഴിവാക്കുന്നതിനും താൽക്കാലിക ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്നതിന്‍റെ ഭാഗമായും കെഎസ്ആർ ബെംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 17392 എസ്എസ്എസ് ഹുബ്ബള്ളി-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി എക്‌സ്പ്രസ്, മെയ് 16, 23 തീയതികളിൽ ആരംഭിക്കുന്ന യാത്ര, കെഎസ്ആർ ബെംഗളൂരുവിനു പകരം യശ്വന്ത്പുരിൽ അവസാനിക്കും.
ട്രെയിൻ നമ്പർ 06243 കെഎസ്ആർ ബെംഗളൂരു-ഹോസപേട്ട ഡെയ്‌ലി പാസഞ്ചർ സ്‌പെഷ്യൽ മെയ് 17, 24 തീയതികളിൽ കെഎസ്ആർ ബെംഗളൂരുവിന് പകരം യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. മറ്റ് ട്രെയിനുകൾ പതിവ് സർവീസ് തുടരുമെന്ന് റെയിൽവേ അറിയിച്ചു.