വരാപ്പുഴയില്‍ അച്ഛനും മകനും തൂങ്ങി മരിച്ച നിലയില്‍

വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഷെരീഫ് ആണ് നാലുവയസ്സുള്ള മകൻ അല്‍ഷിഫാഫിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഭാര്യയുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണു സൂചന. മൂന്നു മാസമായി വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയാണിവര്‍. ഖദീജയാണ് ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഭാര്യ ഇപ്പോള്‍ മറ്റൊരിടത്താണ് താമസം. പുലര്‍ച്ചെ ആത്മഹത്യ ചെയ്തതായാണ് സൂചന.