വര്‍ക്കലയില്‍ കടലില്‍ ചാടിയ പത്താംക്ലാസുകാരി മരിച്ചു; കൂടെ ചാടിയ ആണ്‍സുഹൃത്തിനായി തിരച്ചിൽ

വര്‍ക്കലയില്‍ സുഹൃത്തിനൊപ്പം കടലില്‍ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല വെണ്‍കുളം സ്വദേശിനിയായ ശ്രേയ എന്ന പതിനാലുകാരിയാണ് സുഹൃത്തിനൊപ്പം കടലില്‍ചാടിയത്. ഇടവ ചെമ്പകത്തിന്‍മൂട് സ്വദേശിയായ സാജന്റെയും സിബിയുടെയും മകളാണ് ശ്രേയ.
വീട്ടുകാര്‍ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ശ്രേയ കടലില്‍ ചാടിയതെന്നു സൂചന. ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവര്‍ കടലില്‍ ചാടിയത്. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്.
പത്താം ക്ലാസ് വിദ്യാർഥിയായ ശ്രേയ, സ്കൂളില്‍ പോകാൻ തയ്യാറാവുന്നതിനൊപ്പം മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ മാതാപിതാക്കള്‍ ശകാരിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളോട് പിണങ്ങി സ്കൂളില്‍ പോകാതിരുന്ന പെണ്‍കുട്ടിയെ 10.30ഓടെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു.
വെറ്റക്കട കടപ്പുറത്തെത്തിയ ശ്രേയയോടൊപ്പം ഒരു ആണ്‍കുട്ടി കൂടി ഉണ്ടായിരുന്നതായും ഇരുവരും ഏറെ നേരം തീരത്ത് നിന്നശേഷം പിന്നീട് കടലിലേക്ക് ഇറങ്ങി പോകുന്നതും കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളാണ് അയിരൂര്‍ പോലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂർ എം.ജി.എം. മോഡല്‍ സ്കൂളിലെ വിദ്യാർഥിനിയാണ് ശ്രേയ. ധനകാര്യസ്ഥാപനം നടത്തുന്ന സാജൻറെയും അദ്ധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ. കുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.