കാട്ടുനായ്ക്കള്‍ 40 ആടുകളെ കടിച്ചുകൊന്നു

വട്ടവടയില്‍ 40 ആടുകളെ കാട്ടുനായ്ക്കൂട്ടം കടിച്ചുകൊന്നു. ചിലന്തിയാർ സ്വദേശി കനകരാജിന്റെ ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. 26 ആടുകള്‍ക്ക് കടിയേറ്റുവെന്നാണ് വനംവകുപ്പിന്റെ കണക്ക്. കാട്ടുനായ്ക്കൂട്ടം ആക്രമിച്ചപ്പോള്‍ നാലുഭാഗത്തേക്കും ആടുകള്‍ ചിതറി ഓടിയെന്നും വെള്ളത്തിലും മറ്റും വീണാണ് നാല്പതോളം ആടുകള്‍ ചത്തതെന്നും കർഷകൻ പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വിശദമായി പരിശോധിച്ച ശേഷം നഷ്ടപരിഹാരമടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.