മദ്യലഹരിയില്‍ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: ആലുവ ഉളിയന്നൂര്‍ ചന്തക്കടവിന് സമീപം രണ്ടംഗ സംഘം വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ആലുവ സ്വദേശികളായ ഷാഹുല്‍, സുനീര്‍ എന്നിവരെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. രണ്ടു വാഹനങ്ങളാണ് ഇവര്‍ ആക്രമിച്ചത്. നേരത്തെ ആലുവയിലെ ഹോട്ടല്‍ തല്ലിത്തകര്‍ത്ത കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.