അശ്ലീല വീഡിയോ വിവാദം; കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആര്‍ എം പി നേതാവ്, പിന്നാലെ ഖേദ പ്രകടനം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ഹരിഹരൻ. സംഭവം വിവാദമായതിനു പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ പരാമർശം നടത്തിയതിൽ ഖേദിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പോസ്റ്റ്.
സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച ജനകീയ ക്യാംപയിനിലാണ് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെഎസ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെകെ ശൈലജയെയും നടി മഞ്ജു വാര്യരെയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു പരാമർശം. പരിപാടിയുടെ ഉദ്ഘാടകനായ വി.ഡി സതീശനും വടകരയിലെ യു.ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും പരിപാടിയിൽ സന്നിഹിതയായിരുന്നു. കെ. കെ ശൈലജയ്ക്കെതിരായ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിനിടെയാണ് ഇത്തരം പരാമർശം ഹരിഹരൻ നടത്തിയത്.
ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത് എന്നു ചോദിച്ചു ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞായിരുന്നു പിന്നീടുള്ള താരതമ്യം. മറ്റാരുടേയെങ്കിലും ഉണ്ടാക്കിയാൽ മനസിലാക്കാമെന്നായിരുന്നു നടിയുടെ പേര് പറഞ്ഞുള്ള പരാമർശം.
കെഎസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് കെകെ രമ എംഎൽഎ. വ്യക്തമാക്കി. ഹരിഹരൻ തെറ്റ് മനസിലാക്കി ഖേദം പ്രകടിപ്പിച്ചത് സ്വാഗതം ചെയ്യുന്ന മാതൃകയാണെന്ന് കെകെ രമ പറഞ്ഞു.
ഹരിഹരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്