വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വാക്കത്തൺ, കുതിരറാലി എന്നിവയോടനുബന്ധിച്ച് നഗരത്തിലെ ചിലഭാഗങ്ങളില്‍ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിധിയിലാണ് നിയന്ത്രണം. രാവിലെ ആറുമുതൽ പത്തുവരെയാണ് പരിപാടി. ഫ്രീഡം പാർക്കിൽനിന്ന് ആരംഭിക്കുന്ന വാക്കത്തൺ ടൗൺഹാളിൽ സമാപിക്കും.
നിയന്ത്രണം ഏർപ്പെടുത്തിയ റോഡുകൾ
ശേഷാദ്രി റോഡ് (ഫ്രീഡം പാർക്കുമുതൽ കെ.ആർ. സർക്കിൾവരെ)
ഡോ. ബി.ആർ. അംബേദ്കർ റോഡ് (കെ.ആർ. സർക്കിൾമുതൽ ബെലെകുന്ദ്രി സർക്കിൾവരെ)
ക്വീൻസ് റോഡ് (ബെലെകുന്ദ്രി സർക്കിൾമുതൽ സി.ടി.ഒ. സർക്കിൾവരെ)
സെൻട്രൽ സ്ട്രീറ്റ് (ബി.ആർ.വി. സർക്കിൾമുതൽ അനിൽ കുംബ്ലെ ജങ്ഷൻവരെ)
കസ്തൂർഭ റോഡ് (ഹഡ്‌സൻ സർക്കിൾമുതൽ ക്വീൻസ് ജങ്ഷൻവരെ)
മല്യ റോഡ് (സിദ്ധലിംഗയ്യ ജങ്ഷൻമുതൽ ആർ.ആർ.എം.ആർ.ജങ്ഷൻവരെ)
ഹഡ്‌സൻ സർക്കിൾ (ഹഡ്‌സൻ സർക്കിൾമുതൽ എൻ.ആർ. ജങ്ഷൻവരെ)
ടൗൺ ഹാൾ സർക്കിൾ (എൻ.ആർ. റോഡുമുതൽ ടൗൺ ഹാൾ ജങ്ഷൻവരെ)



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.