കാറ്റും മഴയും; കൂറ്റൻ പരസ്യബോർഡ് പമ്പിന് മുകളിലേക്ക് വീണ് നാല് മരണം, 59 പേർക്ക് പരിക്ക്

മുംബൈ നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശം. ഘഡ്കോപാറിൽ കൂറ്റൻ ഇരുമ്പ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് പതിച്ചു നാലുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 67 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
വാഹനങ്ങളടക്കം ബോര്‍ഡിനടിയില്‍ കുടുങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൈകീട്ട് 4.30ഓടെ പെയ്ത മഴയ്ക്കും പൊടിക്കാറ്റിനും ഇടയിലാണ് അപകടം. 50 മുതല്‍ 60 വരെ ആളുകള്‍ കൂറ്റന്‍ ബോര്‍ഡിനടിയില്‍ കുടുങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാസേനയും മഹാനഗര്‍ ഗ്യാസ് ലിമിറ്റഡിന്റെ സംഘവുമടക്കം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.
#WATCH | Maharashtra | One NDRF team has been deployed at Ghatkopar.
54 people injured and over 100 feared trapped after a hoarding fell at the Police Ground Petrol Pump, Eastern Express Highway, Pantnagar, Ghatkopar East. Search and rescue is in process: BMC
(Video Source:… https://t.co/HxamZmFmrZ pic.twitter.com/AOd54SaYMw
— ANI (@ANI) May 13, 2024
അതിശക്തമായ പൊടിക്കാറ്റ് വീശിയതോടെ നിരവധി മരങ്ങളും നിർമിതികളും നിലംപതിച്ചു. ഇതോടെ നഗരത്തിൻ്റെ വിവിധയിടങ്ങളിൽ ഗതാഗതം താറുമാറായി. ഘഡ്കോപാറിനു പുറമേ ദാദർ, കുർല, മഹിം, മുലുന്ദ്, വിക്രോറി എന്നിവിടങ്ങളിലും മഴയും അതിശക്തമായ കാറ്റും അനുഭവപ്പെട്ടു. തെക്കൻ മുംബൈയിൽ നേരിയ മഴ ലഭിച്ചപ്പോൾ താനെ, അമ്പർനാഥ്, ബഡ്ലാപുർ, കല്യാൺ, ഉല്ലാസ്നഗർ എന്നിവിടങ്ങളിൽ മിതമായ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റ് വീശിയടിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിട്ടുണ്ട്.
#WATCH | Maharashtra | 35 people reported injured after a hoarding fell at the Police Ground Petrol Pump, Eastern Express Highway, Pantnagar, Ghatkopar East. Search and rescue is in process: BMC
(Viral video confirmed by official) https://t.co/kRYGqM61UW pic.twitter.com/OgItizDMMN
— ANI (@ANI) May 13, 2024