ഛത്തീസ്ഗഡില്‍ 6 നക്സലൈറ്റുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആറ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. തലക്ക് 38 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
നക്സലൈറ്റുകളുടെ നെടുംതൂണായി കണക്കാക്കപ്പെടുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കമ്പനി നമ്പര്‍ 6-ന് നേരെ സുരക്ഷാ സേന നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഓര്‍ച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോബല്‍, തുള്‍ത്തുലി ഗ്രാമങ്ങള്‍ക്ക് സമീപം വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഏഴ് നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. പിന്നീട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.
TAGS: CHATTISGARH, ARMY
KEYWORDS: 6 Naxalites killed in encounter with police in Chattisgarh



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.