ചിക്കമഗളുരുവിൽ 30 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരിലെ നരസിംഹരാജപുരയിലുള്ള ദാവന ഗ്രാമത്തിന് സമീപം 30 കുരങ്ങുകളുടെ ജഡം കണ്ടെത്തി. കുരങ്ങുകളുടെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. മൃഗങ്ങളുടെ സമീപത്ത് നിന്നും പഴത്തൊലികളും കണ്ടെത്തിയിട്ടുണ്ട്. കുരങ്ങുകളെ പഴം നൽകി മയക്കിയ ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
ചത്തവയിൽ 16 ആൺകുരങ്ങുകളും 14 പെൺകുരങ്ങുകളും, കുഞ്ഞുങ്ങളുമാണുള്ളത്. സംഭവം മൃഗസ്‌നേഹികളിലും പ്രദേശവാസികളിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. കുറ്റവാളികളെ ഉടൻ തിരിച്ചറിയാനും കഠിനമായ ശിക്ഷ നൽകാനും ജില്ലയിലെ മൃഗസ്നേഹികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA| CRIME
SUNMARY: almost 30 monkeys found dead in chikkamangaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.