ഡെങ്കിപ്പനി കേസുകളിൽ വർധന; വീടുതോറുമുള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വീട് തോറും ഉള്ള പരിശോധന നടത്തുമെന്ന് ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലെ 17 വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി.
മഴക്കാലമായതോടെ നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുകയാണ്. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 1,024 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എട്ട് സോണുകളിലായി 12 ലക്ഷം വീടുകളിൽ ആരോഗ്യ സർവേ നടത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. രോഗലക്ഷണം ഉള്ളവരെ കണ്ടെത്തിയാൽ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കും. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ രോഗവ്യാപനം തടയാൻ കഴിയൂ.
ഘട്ടം ഘട്ടമായാണ് പരിശോധനകൾ നടത്തുക. ആശാ പ്രവർത്തകരും ഹെൽത്ത് ഇൻസ്പെക്ടർമാരും രോഗലക്ഷണമുള്ളവരുടെ സാമ്പിൾ സ്വീകരിച്ച് പരിശോധനക്ക് അയക്കും. ഇതിനു പുറമെ നഗരത്തിൽ ഡെങ്കിപ്പനിക്കെതിരെ ബോധവൽക്കരണം നടത്തുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 1,230 ഡെങ്കിപ്പനി കേസുകൾ നഗരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 732 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
TAGS: BENGALURU UPDATES | DENGUE FEVER | BBMP
SUMMARY: Bbmp to intensify door to door tests in bengaluru against dengue



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.