ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം എമര്‍ജൻസി ലാൻഡിങ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനം 6E 5314 മുംബൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. മുംബൈയില്‍ ഇറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിമാനം ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി.
‘എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് ഇറങ്ങി. വിമാനം നിലവില്‍ പരിശോധനയിലാണ്. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ സ്ഥാപിക്കും,’ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി നേരിടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മെയ് 28 ന് ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള വിമാനത്തിലും സമാനമായ ഭീഷണി ഉണ്ടായിരുന്നു.