അശ്ലീല പരാമര്‍ശ വിവാദം; ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം

നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായില്‍വച്ച് പരസ്യമായി മാപ്പ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമർശനം ഉണ്ണിമുകുന്ദൻ്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു.
ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തമാശയായി പറഞ്ഞതാണെന്നും താരം വ്യക്തമാക്കി. ഉണ്ണിമുകുന്ദന് ഇത് വ്യക്തമാക്കി മെസ്സേജ് അയച്ചുവെന്നും, ഇനി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോൾ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും ഷെയ്ൻ പറയുകയുണ്ടായി.