കേരളത്തില്‍ നിന്നും നാല് സിറ്റിങ് എംപിമാർ തോറ്റു, റീ എന്‍ട്രി നടത്തി വേണുഗോപാലും, ഫ്രാന്‍സിസ് ജോര്‍ജും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വീണ്ടും മേൽക്കൈ നേടിയപ്പോൾ തോറ്റത് നാല് സിറ്റിങ് എംപിമാർ. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം ആരിഫ്, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, തൃശൂരില്‍ കെ. മുരളീധരന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാര്‍. 19 സിറ്റിങ് എംപിമാരില്‍ 15 പേര്‍ ജയിച്ചു. കെസി വേണുഗോപാല്‍ (ആലപ്പുഴ), ഫ്രാന്‍സിസ് ജോര്‍ജ് (കോട്ടയം) എന്നിവര്‍ ഒരിടവേളയ്ക്ക് ശേഷം പാര്‍ലമെന്റില്‍ വീണ്ടുമെത്തും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍ഗോഡ്), കെ. സുധാകരന്‍ (കണ്ണൂര്‍), ഷാഫി പറമ്പില്‍ (വടകര), രാഹുല്‍ ഗാന്ധി (വയനാട്), എംകെ രാഘവന്‍ (കോഴിക്കോട്), എംപി അബ്ദുസമദ് സമദാനി (പൊന്നാനി), ഇടി മുഹമ്മദ് ബഷീര്‍ (മലപ്പുറം), വികെ ശ്രീകണ്ഠന്‍ (പാലക്കാട്), കെ രാധാകൃഷ്ണന്‍ (ആലത്തുര്‍), സുരേഷ് ഗോപി (തൃശൂര്‍), ബെന്നി ബെഹനാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഫ്രാന്‍സിസ് ജോര്‍ജ് (കോട്ടയം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കെ. വേണുഗോപാല്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എന്‍ കെ പ്രേമചന്ദ്രന്‍ (കൊല്ലം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്. നേരത്തെ രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി പുതുമുഖമായിട്ടാണ് ലോക്സഭയിൽ എത്തുക.