ആയുർവേദ യൂനാനി കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നു ശേഖരം പിടികൂടി


പാലക്കാട്: കപ്പൂര് പഞ്ചായത്തിലെ കൂനംമൂച്ചി തണ്ണീര്‍കോട് പാറക്കൽ പള്ളിക്കു സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി, ആയുർവേദ മരുന്നു ശേഖരം പിടികൂടി. ആയുർവേദ, യുനാനി ചികിത്സ നടത്തിയിരുന്ന പത്തിരിപ്പാല മണ്ണൂർ സ്വദേശിയുടെ താമസസ്ഥലത്തുനിന്നാണു മരുന്നുകൾ പിടിച്ചത്. ജില്ലാ ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫിസിൽ ഇ–മെയിൽ വഴി ലഭിച്ച പരാതിയെ തുടർന്ന് സംസ്ഥാന ഡ്രഗ് കൺട്രോളറുടെയും അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു പരിശോധന. ഷെഡ്യൂൾ എച്ച് വൺ മരുന്നുകളും ആന്റിബയോട്ടിക് മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

യാതൊരു രേഖകളുമില്ലാതെയാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകേണ്ട അതീവ ഗുരുതരമായ മരുന്നുകളാണ് പിടിച്ചെടുത്തവ. മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളും ഉയർന്ന ഡോസിലുള്ള ആന്റിബയോട്ടിക്ക് മരുന്നുകളുമുൾപ്പെടെ ആറോളം ഇനം മരുന്നുകള്‍ പിടിച്ചെടുത്തവയിലുണ്ട്. ആയുർവേദ യുനാനി ചികിത്സയില്‍ ഇവ ഒരളവും കൂടാതെ ഉപയോഗിച്ച് രോഗികളുടെ അസുഖങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണുകയാണ് രീതി.

ചികിത്സ നടത്തിയിരുന്നയാൾ ചൊവ്വാഴ്ച ഇവിടെ നിന്നു പോയതായി പ്രദേശവാസികൾ പറഞ്ഞു. റൂമിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ. അലോപ്പതി മരുന്നുകൾ വിതരണം ചെയ്യാനുള്ള ലൈസൻസോ മരുന്നുകൾ വാങ്ങിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിലെ പ്രതിനിധികൾക്ക് ഹാജരാക്കാൻ ആയില്ല. സ്ഥാപനത്തിൻ്റെ വിവിധ ക്ലിനിക്കുകളിലും വ്യാപക പരിശോധന നടന്നു.

പാറക്കൽപള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതൽ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.

അതേസമയം വ്യാജവൈദ്യ ചികിത്സയ്ക്കപ്പുറം മന്ത്രവാദ ചികിത്സയും ഇവിടെ നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.

TAGS : | |
SUMMARY : Illegal stock of allopathic medicine seized at Ayurveda Unani Centre


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!