ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി


ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുൾ നസീറിന് അയച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അറിയിച്ചു.

ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി (caretaker cm) തുടരാൻ ഗവർണർ ആവശ്യപ്പെട്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗൻ റെഡ്ഡി പറഞ്ഞു.

കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും വൈഎസ്ആർ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. പരാജയം അംഗീകരിച്ച ജഗൻ മോഹൻ റെഡ്ഡി ധൈര്യത്തോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. പുതിയ സർക്കാരിന് ആശംസകൾ നേർന്ന റെഡ്ഡി തൻ്റെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) വന്‍ വിജയം നേടിയതോടെ ജഗന്‍ മോഹന്‍ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് ജഗന്‍ റെഡ്ഡി പറഞ്ഞു.

ജഗന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ച് ഒരുക്കങ്ങള്‍ നടത്തിയ അതേ ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് ടിഡിപിയുടെ നീക്കം. ജൂണ്‍ ഒമ്പതിന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ടിഡിപി അറിയിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും വ്യത്യസ്തമല്ല. 25 ലോക്‌സഭാ മണ്ഡലങ്ങളാണ് ആന്ധ്രയിലുള്ളത്. ഇതില്‍ വെറും നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ജഗന്റെ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ടിഡിപിയുടെ സഖ്യകക്ഷികളായ ബിജെപി മൂന്നിടത്ത് മുന്നേറിയപ്പോള്‍ ജനസേന രണ്ടിടത്ത് മുന്നിലാണ്. ടിഡിപിക്ക് 16 സീറ്റിലാണ് മേല്‍ക്കൈ നേടാനായത്.

TAGS : , , ,
KEYWORDS: Jagan Mohan Reddy resigns as Chief Minister of Andhra Pradesh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!