ചരിത്ര നേട്ടവുമായി കല്‍ക്കി 2898 എഡി

ബോക്സ് ഓഫീസില്‍ ചരിത്ര നേട്ടവുമായി പ്രഭാസ് നായകനായ ഇതിഹാസ ചിത്രം ‘കല്‍ക്കി 2898 എ.ഡി.' ജൂണ്‍ 27ന് തീയറ്ററുകളില്‍ എത്തിയ ചിത്രം റെക്കോർഡ് ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം.
മൂന്ന് ദിവസംകൊണ്ട് ഈ വർഷത്തെ ഏറ്റവും ഉയർന്ന ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് കല്‍ക്കി 2898 എ.ഡി. മൂന്ന് ദിവസത്തിനുള്ളില്‍ 415 കോടി രൂപയാണ് കല്‍ക്കിയുടെ വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷൻ.
191 കോടി രൂപയാണ് കല്‍ക്കി ആദ്യ ദിവസം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് കല്‍ക്കി 2898 എഡി. കെജിഎഫ് ചാപ്റ്റർ 2-ൻ്റെ ആദ്യ ദിന കളക്ഷനായ 159 കോടി മറികടന്നാണ് കല്‍ക്കിയുടെ നേട്ടം.
TAGS : ENTERTAINMENT | FILMS | KALKI 2898 AD
SUMMARY : Kalki 2898 AD with historical achievement



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.