വിവാദ കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് കെ.കെ ലതിക

കാഫിർ പ്രയോഗം വിവാദമായതിനു പിന്നാലെ ഫേസ്ബുക്കില്‍ നിന്നും സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് പിൻവലിച്ച് മുൻ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക. പോസ്റ്റ് പിൻവലിച്ചതിനു പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈലും കെ കെ ലതിക ലോക്ക് ചെയ്തു.
ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് വ്യാജമാണെന്ന് അറിഞ്ഞിട്ടും നീക്കം ചെയ്തില്ലെന്നും ലതികയെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘യൂത്ത് ലീഗ് നെടുമ്ബ്രമണ്ണ' എന്ന വാട്സാപ് ഗ്രൂപ്പില്‍നിന്ന് എംഎസ്‌എഫ് നേതാവ് പി.കെ.മുഹമ്മദ് ഖാസിമിന്റെ പേരിലുള്ള സ്ക്രീൻഷോട്ടാണു പുറത്തുവന്നത്.
എല്‍ഡിഎഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് ലതികയും പങ്കുവെച്ചു. എന്നാല്‍ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നു വടകര പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
TAGS: KK LATHIKA| FACEBOOK|
SUMMARY: KK Latika withdraws controversial Kafir reference post



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.