കോഴിക്കോട് ഇനി യുനെസ്കോ സാഹിത്യനഗരം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിക്കുന്ന രാജ്യത്തെ ആദ്യനഗരമായി കോഴിക്കോട്. ഞായറാഴ്ച വൈകീട്ട് 5.30-ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ സാഹിത്യനഗരപദവി പ്രഖ്യാപനം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. ലോഗോ പ്രകാശനവും വെബ്സൈറ്റ് പുറത്തിറക്കലും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
സാഹിത്യനഗര പ്രഖ്യാപനത്തിന്‍റെ ഭാഗമായി മിഠായിതെരുവിൽ പുസ്തകവായന നടന്നു. കോഴിക്കോടിന്‍റെ പ്രിയസാഹിത്യകാരന്മാരുടെ മക്കൾ പിതാക്കന്മാരുടെ കൃതികൾ വായിച്ച് മേയർക്കൊപ്പം ചേർന്നു. മിഠായിതെരുവിന്റെ കഥ പറഞ്ഞ എസ്.കെയുടെ പ്രതിമയ്ക്കു മുന്നിലിരുന്നാണ് മകൾ സുമിത്ര ജയപ്രകാശ് ‘ഒരു തെരുവിന്‍റെ കഥ' വായിച്ചത്. സുമിത്ര മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീറിന്‍റെ മക്കളായ ഷാഹിനയും അനീസ് ബഷീറും തിക്കോടിയന്‍റെ മകൾ പുഷ്പയും മിഠായിതെരുവിലെ വായനയിൽ പങ്കുചേർന്നു.
2023 ഒക്ടോബര്‍ 31-നാണ് സാഹിത്യനഗരമായി യുനെസ്‌കോ അംഗീകരിച്ചത്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഫലം കണ്ടത്. മാനാഞ്ചിറ, തളി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളും പാര്‍ക്കുകളുമെല്ലാം സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ക്കുള്ള ഇടമാക്കുക. സാഹിത്യനഗരം എന്ന ബ്രാന്‍ഡിങ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.
TAGS : KOZHIKODE NEWS | UNESCO CITY OF LITERATURE
SUMMARY : Kozhikode is now a UNESCO City of Literature. Official announcement today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.