കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്


തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

മരിച്ച ആകാശിന്റെ പന്തളം മുടിയൂർകോണത്തെ വീട്ടിൽ 11മണിക്ക് പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം നടക്കും. തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക.ദുരന്തത്തിൽ മരിച്ച സിബിൻ, സജു വർഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

കുവൈറ്റ് ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഒൻപതാം മൈൽ ഐപിസി ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിർമിക്കുന്ന വീട്ടിലും പൊതുദർശനം നടത്തും.

മരിച്ച പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാര ശുശ്രുഷകൾ നാളെ നാല് മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. മൂന്നുപേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂർ വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് നടക്കും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും വീട്ടിൽ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല ഐപിസി സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നരിക്കൽ മാർത്തോമാ പള്ളിയിൽ ആണ് ചടങ്ങുകൾ. പുനലൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിൽ എത്തിക്കും.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ എട്ട് പേരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചിരുന്നു. നെടുമങ്ങാട് അരുൺ ബാബു, ശൂരനാട് ഷമീർ, വാഴമുട്ടം മുരളീധരൻ നായർ, ഇടവ ശ്രീജേഷ് തങ്കപ്പൻ, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂർ നൂഹ്, പുലാമന്തോൾ ബാഹുലേയൻ, കണ്ണൂർ വയക്കര നിതിൻ, തലശ്ശേരി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അതേസമയം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. ബാക്കി 13 പേരും വാർഡുകളിലാണ്. ആരുടെയും ആരോ​ഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളിൽ കഴിയുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് മലയാളികൾ ചികിത്സയിൽ കഴിയുന്നത്.

TAGS : TRAGEDY
SUMMARY : Kuwait Fire; All the Malayalis are undergoing treatment have overcome the danger level, and the funeral of 11 dead people is today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!