ആറ്റിങ്ങലില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് ഇടതുമുന്നണി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ റീ കൗണ്ടിങ് ആവശ്യപ്പെട്ട് എല്‍ഡിഎഫും അവരുടെ സ്ഥാനാര്‍ഥിയും. പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണണം എന്നാണ് ആവശ്യം. ഇക്കാര്യത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയതായും റീകൗണ്ടിങ് തുടങ്ങിയതായുമാണ് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണിയില്ലെന്നാണ് എല്‍ഡിഎഫിന്റെ പരാതി
അവസാന നിമിഷം ഉദ്വേഗം നിലനിര്‍ത്തിയ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയെയാണ് അടൂര്‍ പ്രകാശ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അടൂര്‍പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് വിജയിക്കുന്നത്.
അവസാന ലാപ്പില്‍ പൂവ്വച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. അടൂര്‍ പ്രകാശ് 3,22,884 വോട്ടാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി വി മുരളീധരനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 3,071,33 വോട്ടാണ് നേടിയത്.
ഇടതിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന വർക്കല 2019ലെ രാഹുൽ തരംഗത്തിലാണ് എൽ.ഡി.എഫിനെ കൈവിട്ടത്. 2009ൽ 18,341 വോട്ടിനും 2014ൽ 69,378 വോട്ടിനും എ. സമ്പത്ത് വിജയിച്ച മണ്ഡലമാണ്. 2019ൽ 38,247 വോട്ടിനാണ് യു.ഡി.എഫിലെ അടൂർ പ്രകാശ് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ പരാജയപ്പെടുത്തിയത്.