ജനവിധി മോദിക്കെതിരെ; ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി; ഖാര്‍ഗെ

ന്യൂഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ഊർജം നൽകി. ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദിയെന്നും ഖാർഗെ വ്യക്തമാക്കി.
ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്- ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം.
#WATCH | CPP chairperson Sonia Gandhi, Congress President Mallikarjun Kharge and party leader Rahul Gandhi address a press conference in Delhi pic.twitter.com/gXBInUcRLG
— ANI (@ANI) June 4, 2024
നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാർക്കും രാഹുൽ നന്ദി അറിയിച്ചു. ‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ', രാഹുൽ പറഞ്ഞു.
TAGS : CONGRESS, RAHUL GANDHI, ELECTION 2024,
SUMMARY: PRESS MEET MALLIKARJUN KHARGE



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.