വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ചിത്രം ‘ഹമാരേ ബാരാ'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 1964-ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കൊണ്ടാണ് റിലീസ് തടഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന്, ജൂണ്‍ 7ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഏതാനും മുസ്ലീം സംഘടനകള്‍ കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചിരുന്നു.
അന്നു കപൂര്‍, മനോജ് ജോഷി, പരിതോഷ് ത്രിപാഠി, പാര്‍ഥ് സാമ്താന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ഹമാരേ ബാരാ. മതവികാരത്തെ വ്രണപ്പെടുത്തുന്നു, സാമൂഹിക ഐക്യം തകര്‍ക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ സര്‍ക്കാറിനോട് സിനിമ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. ‘
ഹമാരെ ബാരാ'യുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ എല്ലാ ആക്ഷേപകരമായ ഡയലോഗുകളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെ കോടതി ചിത്രത്തിന്റെ പ്രദര്‍ശനത്തിന് അനുമതി നൽകിയിരിക്കുന്നു.
ബിരേന്ദര്‍ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാല്‍, ഷിയോ ബാലക് സിങ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് കമല്‍ ചന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹമാരേ ബാരാ'.
The #Karnataka‘s #CongressGovt has banned the communal movie #HamareBaarah, following demands and protests by #SDPIKarnataka. pic.twitter.com/zBDz8MCHku
— Hate Detector 🔍 (@HateDetectors) June 6, 2024
TAGS : HAMARE BAARAH MOVIE| KARNATAKA | BAN | LATEST NEWS
KEYWORDS : May cause communal tensions; ‘Hamare Baarah' release banned in Karnataka



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.