ഈശ്വർ ഖന്ധ്രെക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സമീർ അഹമ്മദ്

ബെംഗളൂരു: കർണാടക വനംവകുപ്പ് മന്ത്രിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ്. മുസ്ലിം മതവിഭാഗത്തിന് വേണ്ടി വനംമന്ത്രി ഈശ്വർ ഖന്ധ്രെ തല കുനിച്ച് ജോലി ചെയ്യണമെന്നായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീദർ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിച്ചത് മുസ്‌ലിം സമുദായത്തിൽനിന്നുകിട്ടിയ വലിയ പിന്തുണകൊണ്ടാണെന്ന് സമീർ അഭിപ്രായപ്പെട്ടിരുന്നു.
സംഭവത്തിൽ മന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലീങ്ങൾക്ക് സംസ്‌കാരം നടത്താൻ വനംവകുപ്പിന്റെ ഭൂമി വിട്ട് നൽകാൻ ഈശ്വർ വിസമ്മതിച്ചിരുന്നു. ഇത് ന്യുനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ അമർഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ആയിരുന്നു മന്ത്രി സമീറിന്റെ പ്രതികരണം.
തങ്ങൾക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് കാട്ടി സമീറിന് മുമ്പാകെ പരാതിയുമായി ചിലർ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് മന്ത്രിക്കെതിരെ സമീർ വിവാദ പരാമർശം ഉന്നയിച്ചത്.
തല കുനിച്ചു കൊണ്ട് വേണം ഈശ്വർ മുസ്ലീങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ. കാരണം അദ്ദേഹത്തിന്റെ മകൻ സാഗർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കാരണം മുസ്ലീങ്ങളുടെ വോട്ടുകൾ ആണ് എന്നായിരുന്നു സമീറിന്റെ പരാമർശം.
മുസ്‌ലിങ്ങൾ കൂട്ടത്തോടെ വോട്ടുചെയ്യാനെത്തിയെന്നും കോൺഗ്രസ് സ്ഥാനാർഥിക്കുലഭിച്ച ആറുലക്ഷത്തിലധികം വോട്ടിൽ രണ്ടുലക്ഷം വോട്ട് മുസ്‌ലിങ്ങളുടെയാണെന്നും സമീർ ഖാൻ അവകാശപ്പെട്ടു.
സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ വിമർശനവും ഉയർന്നു. സമൂഹത്തിൽ ഭിന്നത വളർത്തുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം എന്നായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും. മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ബിജെപിയുടെ മുതിർന്നനേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭഗവന്ദ് ഖൂബയെ പരാജയപ്പെടുത്തിയാണ് ബീദറിൽ ഈശ്വർ ഖന്ധ്രെയുടെ മകൻ സാഗർ അട്ടിമറിജയം നേടിയത്.
Zameer's opponents slammed him for saying Congress' Bidar candidate Sagar Khandre, son of Forest Minister Eshwar Khandre, won the Lok Sabha elections with Muslim support and he should bow before them. https://t.co/pFtJhZbxRX
— TNIE Karnataka (@XpressBengaluru) June 26, 2024
TAGS: KARNATAKA | MINISTERS | COMMENTS
SUMMARY: Minister zameer ahmed makes derogatory statement against eshwar khandre



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.