മോദിയ്‌ക്ക് മൂന്നാമൂഴം; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്
സുരേഷ് ഗോപി ക്യാബിനറ്റ് പദവി ഉറപ്പിച്ചെന്ന് സൂചന

ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. നരേന്ദ്രമോദിയെ ഈ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിലെ കിംഗ് മേക്കറുമാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഞായറാഴ്‌ച വൈകിട്ട് ആറിനായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ്.
എൻഡിഎയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലോകസഭാംഗങ്ങളുടെ യോഗം പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പുരോഗമിക്കുകയാണ്. എൻഡിഎ എംപിമാരെ കൂടാതെ മന്ത്രിമാരുൾപ്പെടെയുള്ള സഖ്യത്തിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വീണ്ടും പ്രധാനമന്ത്രി സ്ഥാനം ലഭിച്ച നരേന്ദ്ര മോദിയെ ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്‌ക്ക് ശരിയായ സമയത്ത് ശരിയായ നേതാവാണ് മോദി. കഴിഞ്ഞ മൂന്ന് മാസം വിശ്രമമില്ലാതെ മോദി പ്രചാരണം നടത്തി. അതിന്‍റെ ഫലമായി വൻ ഭൂരിപക്ഷത്തിൽ ആന്ധ്രയിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രചാരണം നടത്തിയിരുന്നു. ആന്ധ്രയ്‌ക്കൊപ്പം കേന്ദ്രമുണ്ടെന്ന ഉറപ്പ് ജനങ്ങൾക്കുണ്ടായി എന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.
യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എൻഡിഎയിലെ നിർണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാർ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്‌ട്രപതിയെ കാണുമെന്നാണ് സൂചന.
അതേസമയം, തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിൽ നിന്ന് നിർദേശം ലഭിച്ചെന്നാണ് സൂചന. മോദിക്കൊപ്പം സുരേഷ് ഗോപിയും ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്‌പീക്കർ സ്ഥാനം ടിഡിപിക്ക് നൽകുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ചന്ദ്രബാബു നായിഡു വിട്ടുവീഴ്‌ചയ്ക്ക് തയാറായില്ലെങ്കില്‍ സ്‌പീക്കർ സ്ഥാനം ബിജെപി നൽകിയേക്കും. ഇന്ന് വൈകീട്ടോടെ മൂന്നാം മോദി മന്ത്രിസഭയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമായേക്കുമെന്നാണ് സൂചന.
TAGS : NDA MEETING | NARENDRA MODI | LOK SABHA ELECTION -2024
KEYWORDS : Narendra modi prime minister in 3rd nda government nda meeting updates



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.