കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി – ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും നേടി.
2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ കർണാടകയിൽ മുന്നേറ്റം ഉണ്ടാക്കിയത് കോൺഗ്രസ് പാർട്ടിയാണ്. 2019ൽ ബെംഗളൂരു റൂറലെന്ന ഒറ്റ സീറ്റു മാത്രം ജയിച്ച കോൺഗ്രസ് ഇത്തവണ അധികമായി പിടിച്ചത് എട്ട് സീറ്റുകളാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിരാശ ജയിച്ച ബെംഗളൂരു റൂറൽ ഇത്തവണ പാർട്ടിയെ കൈവിട്ടു എന്നതാണ്. കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാറിന്റെ സഹോദരനും സിറ്റിംഗ് എംപിയുമായിരുന്ന ഡി.കെ. സുരേഷാണ് ഇവിടെ പരാജയം രുചിച്ചത്. ബിജെപി ചിഹ്നത്തിൽ മത്സരിച്ച എച്ച്.ഡി. ദേവെഗൗഡയുടെ മരുമകൻ ഡോ. സി എൻ. മഞ്ജുനാഥാണ് ഇവിടെ ജയിച്ചത്.
കോൺഗ്രസ് ഇത്തവണ കളത്തിലിറക്കിയ മന്ത്രിമക്കളിൽ സൗമ്യ റെഡ്ഢി ( രാമലിംഗ റെഡ്ഢിയുടെ മകൾ), മൃണാൾ ഹെബ്ബാൾക്കാർ (ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ), സംയുക്ത പാട്ടീൽ (ശിവാനന്ദ പാട്ടീലിന്റെ മകൾ) തുടങ്ങിയവർ കന്നി അങ്കത്തിൽ തന്നെ പരാജയം രുചിച്ചു.
അതേസമയം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാധാകൃഷ്ണ ദൊഡ്ഡമണി (കൽബുർഗി), മന്ത്രി സതീഷ് ജർക്കിഹോളിയുടെ മകൾ പ്രിയങ്ക ജർക്കിഹോളി (ചിക്കോടി), മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖാന്ദ്രെ (ബീദർ) എന്നിവർക്ക് ആദ്യ മത്സരത്തിൽ തന്നെ വിജയം നേടി.
2019ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ബിജെപിക്ക് ഇത്തവണ വെറും 17 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നു. 28 ൽ 25 സീറ്റുകൾ ആയിരുന്നു അന്ന് ബിജെപി കർണാടകയിൽ നിന്ന് തൂത്തുവാരിയത്. ഇത്തവണ ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെങ്കിലും കാര്യമായ പ്രയോജനം തിരഞ്ഞെടുപ്പിൽ നിന്ന് ലഭിച്ചില്ല.
TAGS: KARNATAKA POLITICS, ELECTION
KEYWORDS: Nda makes lead in karnataka, congress achieves new milestone



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.