നീറ്റ് പരീക്ഷ; നടത്തിപ്പിൽ ക്രമക്കേടില്ലെന്ന് എൻടിഎ, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നത്. 67 വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടില്ലെന്നാണ് എൻടിഎയുടെ വിശദീകരണം.
അതേസമയം എന്‍ടിഎ യുടെ വിശദീകരണം വിദ്യാര്‍ഥികള്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ഹരിയാനയിലെ ഒരു സെന്ററില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത റാങ്ക് ലഭിച്ചത് സംശയാസ്പദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.
നീറ്റ് പരീക്ഷാഫലത്തിനെതിരെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനമായ സൈലം സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. പരീക്ഷയില്‍ മാര്‍ക്ക് ദാനവും അട്ടിമറിയും നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തി പുതിയ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. ഗ്രേസ് മാര്‍ക്ക് നല്കി റാങ്ക് ലിസ്റ്റില്‍ ഒട്ടേറെ പേര്‍ക്ക് അവസരം നല്കി. ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് കിട്ടുന്നതിനു പകരം 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ 47 പേര്‍ ഗ്രേസ് മാര്‍ക്കിലാണ് റാങ്ക് ലഭിച്ചതെന്ന് സൈലം ഡയറക്ടര്‍ ലിജീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പരീക്ഷയില്‍ വലിയ തോതില്‍ തിരിമറി നടന്നുവെന്ന ആക്ഷേപം രാജ്യത്താകെ ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 180 ചോദ്യങ്ങളാണ് ഉത്തരമെഴുതാന്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്ളത്. നാലുമാര്‍ക്കു വീതം 720 മാര്‍ക്കാണ് മുഴുവന്‍ ഉത്തരങ്ങളും ശരിയായി എഴുതുന്ന കുട്ടിക്ക് ലഭിക്കുക. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാല്‍ നാലു മാര്‍ക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കില്‍ നെഗറ്റീവ് മാര്‍ക്കുകൂടി കുറച്ച് 715 മാര്‍ക്കാണ് ലഭിക്കുക. അതായത് 720 മാര്‍ക്ക് കിട്ടാത്ത സാഹചര്യത്തില്‍ തൊട്ടടുത്ത മാര്‍ക്ക് 716 അല്ലെങ്കില്‍ 715 മാത്രമേ വരികയുള്ളു. എന്നാല്‍, ഈ വര്‍ഷത്തെ നീറ്റ് റാങ്ക് പട്ടികയില്‍ ചരിത്രത്തില്‍ ആദ്യമായി 719 ഉം 718 ഉം ഒക്കെ മാര്‍ക്കുകള്‍ കുട്ടികള്‍ക്ക് ലഭിച്ചു. ഇതു ഗ്രേസ് മാര്‍ക്കാണെന്നാണ് പരീക്ഷ നടത്തിയ എന്‍ടിഎ പറയുന്നത്. ഇത്തരമൊരു ഗ്രേസ് മാര്‍ക്ക് നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ഇതുവരെ നല്കിയിട്ടില്ല. ഗ്രേസ് മാര്‍ക്കിനുള്ള സാധ്യത മുന്‍കൂട്ടി ഒരിക്കല്‍പോലം എന്‍ടിഎ പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലെ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് 720 മാര്‍ക്കു ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം ഗ്രേസ് മാര്‍ക്ക് ലഭിച്ചവരാണ്. തൊട്ടടുത്ത സീരിയല്‍ നമ്പറുകാരുമാണ്. രാജ്യത്തെ ചില ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ മാത്രമാണ് ഈ മാര്‍ക്കുകള്‍ ഒന്നിച്ചുവന്നിരിക്കുന്നത്. പരീക്ഷയ്‌ക്കു മുമ്പ് ചില ടെലിഗ്രാം ചാനലുകളില്‍ ചോദ്യപേപ്പര്‍ ഉണ്ടായിരുന്നു. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ചോദ്യപേപ്പര്‍ കണ്ടതായ വാര്‍ത്തയുമെല്ലാം സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ലിജീഷ് കുമാര്‍ പറഞ്ഞു.
ജൂൺ 14 നു പ്രസിദ്ധീകരിക്കാനിരുന്ന പരീക്ഷാഫലം പത്തുദിവസം മുൻപ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിൽ പ്രസിദ്ധീകരിച്ചതും, കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നിരുന്നു. രാഷ്ട്രീയ താൽപര്യങ്ങളാണ് ഇതിനു പിറകിലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ ആരോപിച്ചു.
TAGS : NEET EXAM, EDUCATION
KEYWORDS : NTA says there is no irregularity in conducting NEET exam; The students are about to approach the Supreme Court



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.