ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മുന്‍ സ്പീക്കറും ബി.ജെ.പി എം.പിയുമായ ഓം ബിര്‍ളയും പ്രതിപക്ഷ ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷുമാണ് പത്രിക നല്‍കിയത്.
ചരിത്രത്തിലാദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെയുള്ള ലോക്‌സഭകളില്‍ ഏകകണ്‌ഠ്യേനയായിരുന്നു സ്പീക്കറെ തിരഞ്ഞെടുത്തത്. ലോക്‌സഭ സ്പീക്കര്‍ പദവിയില്‍ ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോൾ ഡെപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നല്‍കുന്നതാണ് സഭയിലെ കീഴ് വഴക്കം. ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതോടെയാണ് സ്പീക്കര്‍ സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.
ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബിർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു. വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഓംബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാമതും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട് ഓം ബിർള ചരിത്രം കുറിച്ചു.
TAGS : OM BRILA | LOKSABHA
SUMMARY : Om Birla was re-elected as Lok Sabha Speaker



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.