ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബെംഗളൂരു: ലൈംഗികാതിക്രമ കേസുകളിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ 8 വരെയാണ് പ്രജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് പ്രജ്വലിനെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
രേവണ്ണയ്‌ക്കെതിരായ മൂന്ന് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ പ്രജ്വലിനെ ഇതുവരെ 22 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ ലൈംഗികാതിക്രമ കേസിലും എസ്ഐടി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐടി ആവശ്യപ്പെട്ട ബോഡി വാറന്റുമായി ബന്ധപ്പെട്ട വാദം കോടതി ചൊവ്വാഴ്ച കേൾക്കും.
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വലിനെ മെയ് 31നു ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
TAGS: KARNATAKA| PRAJWAL REVANNA
SUMMARY: Prajwal revanna sent to judicial custody on sexual abuse case