കെംഗേരി മുതൽ ഹെജ്ജാല വരെ അടിപ്പാത നിർമാണത്തിന് അനുമതി

ബെംഗളൂരു: കെംഗേരി ഹെജ്ജാല സ്റ്റേഷനുകളെ ബന്ധിപ്പിച്ച് പുതിയ റെയിൽവേ അടിപ്പാതയുടെ നിർമാണത്തിന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) അനുമതി നൽകി. മാഗഡി, മൈസൂരു റോഡുകളെ ബന്ധിപ്പിച്ച് നാദപ്രഭു കെംപെഗൗഡ ലേഔട്ടിലൂടെ ആറുവരി പാത നിർമിക്കാൻ ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഡിഎ) അനുമതി തേടിയതിന് പിന്നാലെയാണ് നടപടി.
അടിപ്പാത നിർമാണത്തിന്റെ വിശദ രൂപരേഖ തയ്യാറാക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരോട് റെയിൽവേ ബോർഡ് നിർദേശിച്ചു. പദ്ധതിക്ക് സ്ഥലം അനുവദിച്ചവരുടെ കൂട്ടായ്മയായ നാദപ്രഭു കെമ്പഗൗഡ ലേഔട്ട് ഓപ്പൺ ഫോറത്തിലെ (എൻപികെഎൽ) അംഗങ്ങളോട് പദ്ധതിയിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും റയിൽവേ ബോർഡ് ആവശ്യപ്പെട്ടു.
മെട്രോയുടെ പരിധിയിൽ വരുന്ന സമാനമായ അടിപ്പാത നിർമാണ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ ബിഡിഎ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് ഫോറത്തിൽ അംഗമായ സൂര്യ കിരൺ പറഞ്ഞു.
റെയിൽവേ അടിപ്പാത നിർമാണത്തിനുള്ള ടെൻഡർ കഴിഞ്ഞ വർഷം മാർച്ചിൽ നടന്നിരുന്നു. ടെൻഡറുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിഡിഎയുടെ അനുമതി ലഭിച്ചിരുന്നെങ്കിൽ, അടിപ്പാത ഇതിനകം തന്നെ പ്രവർത്തനക്ഷമമാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
TAGS: BENGALURU UPDATES| UNDERPASS
SUMMARY: Railway board permits construction of kengeri ti hejjaala underpass



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.