മംഗളൂരു-താംബരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

മംഗളൂരു: മംഗളൂരു-താംബരം റൂട്ടിൽ ഒരുമാസത്തേക്ക് സ്‌പെഷ്യൽ ട്രെയിനുമായി റെയിൽവേ. വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസമായിരിക്കും സർവീസ് നടത്തുക. താംബരം- മംഗളൂരൂ ജങ്‌ഷൻ എസി ദ്വൈവാര സ്‌പെഷ്യൽ 7, 9, 14,16, 21, 23, 28, 30 തീയതികളിൽ പകൽ 1.55ന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് മംഗളൂരുവിൽ എത്തും.
തിരിച്ചുള്ള മംഗളൂരു ജങ്‌ഷൻ- താംബരം സ്‌പെഷ്യൽ ശനി, തിങ്കൾ ദിവസങ്ങളിലാണ്. മംഗളൂരു ജങ്‌ഷനിൽനിന്ന് 8, 10, 15, 17, 22, 24, 29, ജൂലൈ ഒന്ന് തീയതികളിൽ പകൽ 12ന് പുറപ്പെടുന്ന ട്രെയിൻ താംബരത്ത് പുലർച്ചെ 4.45ന് എത്തും. കേരളത്തില്‍ കാസറഗോഡ്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ ട്രെയിന്‍ നിർത്തും. റിസർവേഷൻ ആരംഭിച്ചു.
SUMMARY: Special train on Mangaluru-Tambaram route