സുനിത വില്യംസിന്റെ മടങ്ങി വരവില്‍ ആശങ്ക വേണ്ട: ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ


ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മടങ്ങി വരവില്‍ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ദീർഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാൻ പറ്റിയ സ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയമെന്നും സോമനാഥ് പറഞ്ഞു.

സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ കുടിങ്ങിയെന്ന രീതിയിലുള്ള വാർത്തകള്‍ തെറ്റാണ്. ബഹിരാകാശനിലയിത്തിലുള്ളവരെല്ലാം ഒരു ദിവസം തിരിച്ചെത്തും. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം ബഹിരാകാശത്തെത്തി സുരക്ഷിതമായി തിരിച്ചെത്തുന്നുണ്ടോയെന്നതാണ് പ്രധാനം. സുനിത വില്യംസിനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശേഷി ഗ്രൗണ്ട് ലോഞ്ച് പ്രൊവൈഡേഴ്സിനുണ്ട്. ബഹിരാകാശനിലയം സുരക്ഷിതമായ സ്ഥലമാണെന്നും സോമനാഥ് പറഞ്ഞു.

ജൂണ്‍ 14നാണ് സുനിത വില്യംസും ബാരി വില്‍മോറും ബഹിരാകാശനിലയത്തില്‍ നിന്നും മടങ്ങാനിരുന്നത്. എന്നാല്‍, ഇവർ സഞ്ചരിച്ച സ്റ്റാർലൈനർ പേടകത്തില്‍ ഹീലിയം ചോർച്ചയുണ്ടായതോടെയാണ് ഇരുവരുടേയും മടക്കയാത്ര വൈകിയത്. നിരവധി തവണ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും ഇതുവരെയായിട്ടും സാധിച്ചിട്ടില്ല.

അതേസമയം, സ്റ്റാർലൈനർ ദൗത്യത്തിന്റെ കാലാവധി 45ല്‍ നിന്ന് 90 ദിവസമാക്കി ഉയർത്തുന്നത് പരിഗണിക്കുകയാണെന്ന് നാസ അറിയിച്ചു. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ചാണ് ഇക്കാര്യം അറിയിച്ചത്.

TAGS : | |
SUMMARY : No need to worry about Sunita Williams' return: ISRO Chairman


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!