17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു

ബെംഗളൂരു: വൈറ്റ്ഫീൽഡ് ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 30 ദിവസം നീണ്ടു നിന്ന സൗജന്യ കന്നഡ പഠന ക്യാമ്പ് സമാപിച്ചു. മുൻ എംഎൽഎയും കന്നഡ ചലചിത്ര നടനുമായ എൻ.എൽ. നരേന്ദ്ര ബാബു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി വിവർത്തന പുരസ്ക്കാര ജേതാവായ കെ.കെ.ഗംഗാധരനെ ചടങ്ങില്‍ ആദരിച്ചു.
തൊദൽനുടി കന്നഡ മാസികയുടെ പതിനൊന്നാം വാർഷിക പതിപ്പ് കെ.കെ. ഗംഗാധരൻ പ്രകാശനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യ ശ്രീനിവാസ്, അക്ഷരധാമ പദവിപൂർവ കോളേജ്, കോലാർ, ഡോ. രവികുമാർ എന്നിവര്‍ സംസാരിച്ചു. ഒരു മാസം കൊണ്ട് കന്നഡ പഠിച്ച നൂറോളം പഠിതാക്കള്‍ സമ്മേളനത്തിൽ പങ്കെടുത്തു. പ്രൊഫ. രാകേഷ് സ്വാഗതവും റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.
17-ാമത് സൗജന്യ കന്നഡ പഠന ക്യാമ്പാണ് സമാപിച്ചത്. ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർ അസോസിയേഷൻ പ്രസിഡന്റും കന്നഡ മാസികയുടെ ചീഫ് എഡിറ്ററും മലയാളിയും അധ്യാപകിയുമായ ഡോ. സുഷമാ ശങ്കറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് വേണ്ടി ജൂൺ മാസം ദിവസവും ഓൺലൈൻ ക്ലാസും ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ എല്ലാ ഞായറാഴ്ചകളിലും ഓഫ്‌ലൈൻ ക്ലാസും ഉണ്ടായിരിക്കുന്നതാണെന്ന് സുഷമശങ്കർ അറിയിച്ചു. അടുത്ത സൗജന്യ കന്നഡ പഠന ക്ലാസ് മെയ് 1, 2025 ന് തുടങ്ങും. ഫോണ്‍: 9901041889.
TAGS : FREE KANNADA CLASS, DR. SUSHAMA SHANKAR
KEYWORDS : The 17th Free Kannada Learning Camp has concluded



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.