ജീപ്പിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചുകയറി; 18 വയസുകാരൻ മരിച്ചു

കോട്ടയം: ജീപ്പിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വന്ന ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഈരാറ്റുപേട്ട – തൊടുപുഴ റോഡിലുണ്ടായ അപകടത്തില്‍ വാളകം സ്വദേശി ജിബിന്‍ (18) ആണ് മരിച്ചത്. കാഞ്ഞിരംകവലയ്ക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിന്‍. മുന്നിലുള്ള ജീപ്പിനെ മറികടന്ന ബൈക്ക് നിയന്ത്രണം വിട്ട് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിലെ സിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.