കനത്ത ചൂട്; ബെംഗളൂരുവിൽ നിന്ന് ഹജ്ജിന് പോയ രണ്ട് തീർഥാടകർ മരിച്ചു

ബെംഗളൂരു: സൗദി അറേബ്യയിൽ കനത്ത ചൂടിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹജ്ജിനു പോയ രണ്ട് തീർഥാടകർ മരിച്ചു. ആർടി നഗറിലെ താമസക്കാരിയായ കൗസർ റുഖ്‌സാന (69) ഫ്രേസർ ടൗണിൽ നിന്നുള്ള മുഹമ്മദ് ഇല്യാസ് (50) എന്നിവരാണ് മരിച്ചത്.
സൗദിയിൽ താപനില 52 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 922 ഹജ് തീർഥാടകരാണ് മരിച്ചത്. റുഖ്‌സാനയും മുഹമ്മദ് ഇല്യാസും മിനയിലേക്ക് കാൽനടയായി പോകുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടതായി കർണാടക ഹജ് കമ്മിറ്റി (കെഎസ്എച്ച്സി) എക്സിക്യൂട്ടീവ് ഓഫീസർ സർഫറാസ് ഖാൻ സർദാർ പറഞ്ഞു.
രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പുറത്തിറങ്ങരുതെന്ന് സൗദി ഭരണകൂടം ഇതിനോടകം എല്ലാ തീർത്ഥാടകർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഖാൻ കൂട്ടിച്ചേർത്തു. കെഎസ്എച്ച്‌സിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സൗദി അറേബ്യയിലേക്ക് ഏഴായിരത്തിലധികം തീർഥാടകരാണ് പോയത്. കർണാടകയിൽ നിന്നുള്ള 10,300 പേർ കമ്മിറ്റി മുഖേന ഈ വർഷം ഹജ് നിർവഹിച്ചതായും സർഫറാസ് ഖാൻ സർദാർ പറഞ്ഞു.
മന്ത്രിമാരായ ബി. ഇസഡ് സമീർ അഹമ്മദ് ഖാനും റഹീം ഖാനും ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ശേഷിക്കുന്ന തീർഥാടകർ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU UPDATES| HAJJ
SUMMARY: Two haj pilgrims from bengaluru dies of heat wave



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.