ആൺസുഹൃത്ത് വിവാഹാഭ്യർത്ഥന നിരസിച്ചു; യുവതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: ആൺസുഹൃത്ത് വിവാഹാഭ്യർത്ഥന നിരസിച്ചതിൽ മനംനൊന്ത് യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. റായ്ച്ചൂരിലെ ദേവ കോളനിയിലാണ് സംഭവം. ജലാല നഗറിലെ അനുരാധ (19) ആണ് മരിച്ചത്. സ്വാധർ ഗ്രാ സെൻ്റർ കെട്ടിടത്തിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിനയ് റെഡ്ഡി എന്നയാളുമായി അനുരാധ മൂന്ന് മാസത്തോളം പ്രണയത്തിലായിരുന്നു. തനിക്ക് വിനയുമായുള്ള വിവാഹം നടത്തിതരാൻ യുവതി കഴിഞ്ഞ ദിവസം ലോക്കൽ പോലീസിന്റെ സഹായവും തേടിയിരുന്നു. എന്നാൽ വിവാഹത്തിന് ഇരുകക്ഷികളുടെയും സമ്മതം ആവശ്യമാണെന്ന് കാട്ടി പോലീസ് യുവതിയെ തിരിച്ചയച്ചു.
ഇതേതുടർന്നാണ് ആത്മഹത്യ ചെയ്യാൻ അനുരാധ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിനയ്ക്കെതിരെ യുവതിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
TAGS: KARNATAKA| SUICIDE
SUMMARY: Women commits suicide after jumping from building