പ്രസവം കഴിഞ്ഞ് ഇരുപത്തെട്ടാം ദിവസം യുവതി ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവും


ആലങ്ങാട്: ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഭാര്യ മരിച്ചെന്നറിഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു മരിച്ചത്. മൂന്നു വർഷം മുമ്പ് പ്രണയിച്ച്‌ വിവാഹം കഴിച്ച ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് ഒന്നര വയസും ഇളയ കുട്ടിക്ക് 28 ദിവസവും മാത്രമാണ് പ്രായം.

ശനിയാഴ്ച വൈകിട്ടാണു മരിയ വീടിനുള്ളില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ചത്. ഇമ്മാനുവല്‍ ഉടൻതന്നെ യുവതിയെ മഞ്ഞുമ്മലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രി പത്തരയോടെ മരിയ മരണത്തിനു കീഴടങ്ങി. ഇതിനുപിന്നാലെ സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയില്‍ കയറി ഇമ്മാനുവേല്‍ തൂങ്ങിമരിക്കുകയായിരുന്നു.

പുലർച്ചെ മൂന്നു മണിയോടെയാണ് ആശുപത്രി ജീവനക്കാർ ഇമ്മാനുവലിനെ കണ്ടെത്തിയത്. കണ്ടയുടൻ ജീവനക്കാർ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുളവുകാട് സ്വദേശിയായ ഇമ്മാനുവലിന് ഇന്റീരിയർ ഡെക്കറേഷൻ ജോലിയായിരുന്നു. കൊങ്ങോർപ്പിള്ളി പഴമ്പിള്ളി ചുള്ളിക്കാട്ട് വീട്ടില്‍ ബെന്നിയുടെ മകളാണു മരിയ.

TAGS : |
SUMMARY : The woman committed suicide on the twenty-eighth day after giving birth; followed by her husband


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!