രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് യുവാക്കള്‍; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

ആലപ്പുഴയില്‍ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിലാണ് സംഭവം നടന്നത്. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.
ആനയടിയില്‍ നിന്ന് സ്‌ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു. രോഗിയെ ആശുപത്രിയിലെത്തിച്ച ശേഷം തിരികെയെത്തി ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
TAGS : ALAPPUZHA NEWS | AMBULANCE | ATTACK
SUMMARY : The youth stopped the ambulance that was carrying the patient; An attempt was made to assault the driver



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.