സര്‍ക്കാര്‍ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി

ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിന് പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുളള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജു ടെക്കിക്ക് നല്കിയ വിശേഷണം. നോട്ടീസ് പ്രകാരം ഇന്ന് ഉച്ചയ്ക്കാണ് പരിപാടി. സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെജി രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.
കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള് നിര്‍മിച്ചതിന് സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തുടർച്ചയായി നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട ആളെയാണോ കുട്ടികള്‍ക്ക് മുന്നില്‍ മാതൃകയായി അവതരിപ്പിക്കേണ്ടതെന്ന് വിമർശനമുയരുന്നുണ്ട്.
TAGS : ALAPPUZHA NEWS | SANJU TECHY
SUMMARY : Sanju Techi was the chief guest for the event at the government school



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.