കീര്‍ത്തിചക്ര തൊടാൻ പോലും സാധിച്ചില്ല, മരുമകള്‍ എല്ലാം കൊണ്ടുപോയി; ആരോപണവുമായി അൻഷുമാൻ സിംഗിന്റെ മാതാപിതാക്കള്‍


മരുമകള്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ മാതാപിതാക്കള്‍. മരുമകള്‍ സ്‌മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്ന് അൻഷുമാൻ സിംഗിന്റെ മാതാപിതാക്കളായ രവി പ്രതാപ് സിംഗും മഞ്ജു സിംഗും പറയുന്നു.

മകന് സർക്കാർ നല്‍കിയ കീർത്തിചക്രയുമായിട്ടാണ് മരുമകള്‍ പോയത്. കീർത്തിചക്രയില്‍ ഒന്ന് സ്പർശിക്കാൻ പോലും സാധിച്ചില്ല. അൻഷുമാന്റെ ചിത്രങ്ങളും ആല്‍ബവും വസ്ത്രങ്ങളുമെല്ലാം മരുമകള്‍ കൊണ്ടുപോയി. ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രം മാത്രമേ തങ്ങളുടെ കൈവശമുള്ളൂവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവർ വ്യക്തമാക്കി.

സൈനികൻ വീരമൃത്യുവരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഇന്ത്യൻ ആർമിയുടെ (എൻഒകെ) മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. ‘എൻ ഒ കെയുടെ മാനദണ്ഡം ശരിയല്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനോടും ഇതേക്കുറിച്ച്‌ സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അൻഷുമാന്റെ ഭാര്യ ഇപ്പോള്‍ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, വിവാഹം കഴിഞ്ഞ് അഞ്ച് മാസമേ ആയിട്ടുള്ളൂ, കുട്ടിയില്ല. ചുമലില്‍ മാലയിട്ട് തൂക്കിയിരിക്കുന്ന മകന്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ കൈവശമുള്ളു. അതുകൊണ്ടാണ് എൻ ഒ കെയുടെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രക്തസാക്ഷിയുടെ ഭാര്യ കുടുംബത്തില്‍ തുടരുന്നതനുസരിച്ച്‌ വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ. മറ്റ് മാതാപിതാക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ സർക്കാർ എൻ ഒ കെയും നിയമങ്ങള്‍ പുനഃപരിശോധിക്കണം,'- മഞ്ജു സിംഗ് പറഞ്ഞു.

കഴിഞ്ഞ വർഷം സിയാച്ചിനിലുണ്ടായ തീപിടിത്തത്തില്‍ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ക്യാപ്റ്റൻ അൻഷുമാൻ സിംഗ് വീരമൃത്യു വരിച്ചത്. മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച കീർത്തി ചക്ര കഴിഞ്ഞ അഞ്ചിന് രാഷ്ട്രപതി ദ്രൗപദി മുർമുവില്‍ നിന്ന് മാതാവും ഭാര്യയും ചേർന്നാണ് ഏറ്റുവാങ്ങിയത്.

TAGS : |
SUMMARY : Kirtichakra could not even be touched, the daughter-in-law took everything; Anshuman Singh's parents with allegations


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!