13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്


ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന്. ജൂലൈ 10മായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടന്ന അസംബ്ലി മണ്ഡലങ്ങൾ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ, മണിക്തല (പശ്ചിമ ബംഗാൾ), ഡെഹ്‌റ, ഹാമിർപൂർ, നലഗഡ് (ഹിമാചൽ പ്രദേശ്), ബദരീനാഥ്, മംഗ്ലൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), രൂപൗലി (ബീഹാർ), അമർവാര (മധ്യപ്രദേശ്),വിക്രവണ്ടി (തമിഴ്നാട്) എന്നിവയാണ്. മൂന്ന് സ്വതന്ത്ര എംഎൽഎമാർ സഭയിൽ നിന്ന് രാജിവെച്ചതിനെ തുടർന്നാണ് ഹിമാചൽ പ്രദേശിലെ ഹമീർപൂർ, നലഗഡ്, ഡെഹ്‌റ എന്നിവിടങ്ങളിലെ ഒഴിവുകൾ ഉണ്ടായത്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിൽ എഎപി എംഎൽഎ ശീതൾ അംഗുറൽ രാജിവച്ചതിനെ തുടർന്നാണ് ഈ സീറ്റ് ഒഴിഞ്ഞത്.

ഉത്തരാഖണ്ഡിലെ മംഗ്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബിഎസ്പിയുടെ സിറ്റിങ് എംഎൽഎ സർവത് കരീം അൻസാരിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉത്തരാഖണ്ഡിലെ ബദരിനാഥ് നിയമസഭാ മണ്ഡലത്തിൽ ഈ വർഷം മാർച്ചിൽ സിറ്റിങ് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് സീറ്റ് ഒഴിഞ്ഞത്.

തമിഴ്‌നാട്ടിലെ വിക്രവാണ്ടി നിയമസഭാംഗമായിരുന്ന ഡിഎംകെയുടെ എൻ. പുകഴേന്തിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

TAGS: | |
SUMMARY: Results For Key Polls In 13 Assembly Seats Across 7 States Today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!