പകർപ്പവകാശം ലംഘിച്ചു; കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ കേസ്

ബെംഗളൂരു: കന്നഡ സിനിമ താരം രക്ഷിത് ഷെട്ടിക്കെതിരെ പകർപ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തു. രക്ഷിതിന്റെ പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചെന്നാരോപിച്ചാണ് നടപടി.
രക്ഷിതിന്റെ നിർമാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആർടി മ്യൂസിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ച് നവീൻ കുമാർ എന്നയാളാണ് പരാതി നൽകിയത്. ന്യായ എല്ലിഡ്, ഗാലിമാത്ത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ രക്ഷിത് അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. 2024 മാർച്ചിൽ ആണ് ആമസോൺ പ്രൈമിൽ ബാച്ചിലർ പാർട്ടി എന്ന സിനിമ റിലീസ് ചെയ്തത്.
TAGS: BENGALURU UPDATES | RAKSHITH SHETTY
SUMMARY: Case against actor rakshith shetty for copyright infringement



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.