ഡല്‍ഹി ഗവര്‍ണര്‍ക്കെതിരായ മാനനഷ്ട കേസ്: മേധാ പട്കറിന്റെ ശിക്ഷയ്ക്ക് സ്റ്റേ


ഡൽഹി: അപകീര്‍ത്തിക്കേസില്‍ മേധാ പട്കറിന്‍റെ തടവുശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന ഒരു എൻ.ജി.ഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ അഞ്ചുമാസത്തെ തടവും പിഴയുമായിരുന്നു ശിക്ഷ വിധി. മേയ് 24നായിരുന്നു ഡല്‍ഹി കോടതി മേധക്കെതിരെ അപകീർത്തി കേസില്‍ ശിക്ഷ വിധിച്ചത്.

സംഭവത്തില്‍ പരാതിക്കാരനായ ഡല്‍ഹി ലെഫ്. ഗവർണർ വി.കെ. സക്‌സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്സേന സെപ്റ്റംബർ നാലിന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിനു പിന്നാലെ 2001ലാണ് മേധക്കെതിരെ സക്സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഒരു ടെലിവിഷൻ ചാനലില്‍ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച്‌ രണ്ട് കേസുകളാണ് സക്സേന ഫയല്‍ ചെയ്തത്.

അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ നാഷനല്‍ കൗണ്‍സില്‍ ഫോർ സിവില്‍ ലിബർട്ടീസിന്റെ തലവനായിരുന്നു സക്‌സേന. സക്‌സേനയെ ‘ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി. രണ്ടുവർഷത്തിനു ശേഷം കേസ് സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച്‌ ഡല്‍ഹി കോടതിയിലേക്ക് മാറ്റി.

TAGS : | |
SUMMARY : Defamation case against Delhi Governor: Medha Patkar's sentence stayed


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!